breaking-news

സിംഹക്കുട്ടിക്കും പുലിക്കുട്ടികൾക്കുമൊപ്പം സമയം ചിലവഴിച്ച് മോദി ; ഗുജറാത്തിലെ വന്‍താരയുടെ വന്യജീവി റെസ്‌ക്യൂ, പുനരധിവാസ, സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ വന്‍താരയുടെ വന്യജീവി റെസ്‌ക്യൂ, പുനരധിവാസ, സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. 2,000-ലധികം സ്പീഷീസുകളുടെയും വംശനാശഭീഷണി നേരിടുന്ന 1.5 ലക്ഷത്തിലധികം മൃഗങ്ങളുടെയും ആവാസ കേന്ദ്രമാണ് വന്‍താര.
വന്‍താര കേന്ദ്രത്തിലെ വിവിധ സജ്ജീകരണങ്ങളും മൃഗങ്ങള്‍ക്കുള്ള സൗകര്യങ്ങളും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. കേന്ദ്രത്തില്‍ പുനരധിവസിപ്പിച്ചിരിക്കുന്ന വിവിധ ഇനം മൃഗങ്ങളുമായി അദ്ദേഹം അടുത്തിടപഴകുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി വന്‍താരയുടെ ഭാഗമായുള്ള വന്യജീവി ആശുപത്രി സന്ദര്‍ശിച്ച് അവിടുത്തെ ആധുനിക വെറ്റിറിനറി സൗകര്യങ്ങളെല്ലാം വിലയിരുത്തി. എംആര്‍ഐ, സിടി സ്‌കാനുകള്‍, ഐസിയുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ അദ്ദേഹം നേരിട്ടു കണ്ട് വിലയിരുത്തി. വൈല്‍ഡ് ലൈഫ് അനസ്‌തേഷ്യ, കാര്‍ഡിയോളജി, നെഫ്രോളജി, എന്‍ഡോസ്‌കോപ്പി, ഡെന്റിസ്ട്രി, ഇന്റേണല്‍ മെഡിസിന്‍ തുടങ്ങി നിരവധി ഡിപ്പാര്‍ട്ട്‌മെന്റുകളും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.

ഏഷ്യാറ്റിക് ലയന്‍ കബ്‌സ്, വൈറ്റ് ലയണ്‍ കബ്ബ്, ക്ലൗഡഡ് ലെപ്പേര്‍ഡ് കബ്ബ് തുടങ്ങി വളരെ അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായ സ്പീഷിസില്‍ പെട്ട മൃഗങ്ങളുമായി അദ്ദേഹം അടുത്തിടപെഴുകുകയും ഭക്ഷണം നല്‍കുകയും ചെയ്തു. മോദി ഭക്ഷണം നല്‍കിയ വൈറ്റ് ലയന്‍ കബ്ബ് അടുത്തിടെയാണ് വന്‍താരയില്‍ ജനിച്ചത്. അപകടത്തില്‍ പെട്ട അതിന്റെ അമ്മയെ റെസ്‌ക്യൂ ചെയ്ത് വന്‍താരയില്‍ എത്തിച്ച ശേഷമായിരുന്നു പ്രസവം. ഒരു കാലത്ത് ഇന്ത്യയില്‍ സജീവമായി കാണപ്പെട്ടിരുന്ന കാട്ടുപൂച്ചയായ കാരക്കല്‍ ഇന്ന് നമുക്ക് അപൂര്‍വ കാഴ്ച്ചയാണ്. എന്നാല്‍ വന്‍താരയില്‍ ഇവയ്ക്കായുള്ള ബ്രീഡിങ് പദ്ധതി നടപ്പാക്കുന്നുണ്ട്.

ആശുപത്രിയിലെ എംആര്‍ഐ റൂം സന്ദര്‍ശിച്ച പ്രധാനമന്ത്രിക്ക് സ്‌കാനിങ്ങിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു ഏഷ്യന്‍ സിംഹത്തെ കാണാനും സാധിച്ചു. പ്രധാനമന്ത്രി ഓപ്പറേഷന്‍ തിയറ്റര്‍ സന്ദര്‍ശിച്ചപ്പോള്‍, ഒരു കാറപകടത്തില്‍ സാരമായി പരിക്കേറ്റ പുള്ളിപ്പുലിയുടെ സര്‍ജറി നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഗോള്‍ഡന്‍ ടൈഗര്‍, സ്‌നോ ടൈഗേഴ്‌സ്, മലമ്പാമ്പ് തുടങ്ങി നിരവധി തരം മൃഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുകയും അവയുടെ സുഖവിവരങ്ങള്‍ തിരക്കുകയും ചെയ്തു. വന്‍താരയുടെ ഭാഗമായ ലോകത്തിലെ ഏറ്റവും വലിയ ആനആശുപത്രിയിലും സന്ദര്‍ശനം നടത്തിയാണ് പ്രധാനമന്ത്രി മടങ്ങിയത്. വന്‍താര കേന്ദ്രത്തിലെ ഡോക്റ്റര്‍മാരുമായും മറ്റ് ജീവനക്കാരുമായുമെല്ലാം പ്രധാനമന്ത്രി സംവദിച്ചു

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video