;

ഓപ്പറേഷൻ തൂഫാൻ: ഇതുവരെ 12,627 പേർ അറസ്റ്റിൽ; 11,717 കേസുകൾ

ഓപ്പറേഷൻ തൂഫാൻ: ഇതുവരെ 12,627 പേർ അറസ്റ്റിൽ; 11,717 കേസുകൾ

തിരുവനന്തപുരം: ലഹരിക്കെതിരായ കേരള പൊലീസിന്റെ ഓപ്പറേഷൻ തൂഫാൻ പരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ 12,627 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം 40 കേസുകളിലായി 43 പേർ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 11,717 ആയി.

പരിശോധനകളിൽ ഇതുവരെ 24,381.997 ഗ്രാം എംഡിഎംഎയും 1,571.996 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 16 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് രണ്ട് കേസുകളും എൻഡിപിഎസ് ആക്ട് പ്രകാരം 22 കേസുകളും കോട്പ പ്രകാരം 28 കേസുകളും ഉൾപ്പെടുന്നു. ഇവരിൽ നിന്ന് 7.390 ഗ്രാം എംഡിഎംഎയും 0.033 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പൊലീസ് 12 ബോധവത്കരണ ക്ലാസുകൾ നടത്തി. ഇതോടെ ഇതുവരെ നടത്തിയ ബോധവത്കരണ ക്ലാസുകളുടെ എണ്ണം 10,307 ആയി. 846 കൗൺസിലിങ്ങുകളും നടത്തി. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 7,058 ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.

ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് പൊലീസിനെ അറിയിക്കാം. 9497979794, 9497927797 എന്നീ നമ്പറുകളിലൂടെയും 9995966666 എന്ന വാട്സ്ആപ്പ് നമ്പറിലൂടെയും വിവരങ്ങൾ കൈമാറാം. വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

;