ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനംപട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള കമ്പനികളേയില്ല

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനംപട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള കമ്പനികളേയില്ല

ഹമ്മദാബാദിലെ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ നിർദേശ പ്രകാരം വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കിയിരിക്കയാണ്. സാങ്കേതിക തകരാറും വിമാനത്തിന്റെ പഴക്കവും ഉൾപ്പെടെയുള്ളവ പരിശോധിച്ചു വരികയാണ്. അതിനിടയിലാണ് മറ്റൊരു സുപ്രധാന വിവരം പുറത്തുവരുന്നത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികളുടെ പട്ടിക. എയർ ഇന്ത്യയോ എയർ ഇന്ത്യാ എക്സ്പ്രസോ ഈ പട്ടികയിൽ ഇടം പിടിച്ചിട്ടില്ല. മാത്രമല്ല ഫുൾ സർവീസ് വിമാനക്കമ്പനികളുടെ പട്ടികയിൽ ആദ്യ ഇരുപത്തിമൂന്ന് കമ്പനികളിൽ ഒരെണ്ണം പോലും ഇന്ത്യയിൽ നിന്നില്ല. ലോകോസ്റ്റ് എയർലൈനുകളിൽ ഇൻഡിഗോ എയർലൈൻസ് പത്തൊൻപതാം സ്ഥാനത്തുണ്ട്.

പട്ടികയിൽ യു എഇ യുടെയും ഖത്തറിന്‍റെയും വിമാന കമ്പനികൾ ഇടം പിടിച്ചു. എമിറേറ്റ്സ്, എത്തിഹാദ്, ഖത്തർ എയര്‍വേയ്സ് എന്നിവയ്ക്കൊപ്പം ലോകോസ്റ്റ് എയർലൈനായ എയർ അറേബ്യ, ഫ്ലൈദുബായ് എന്നിവയും മുൻനിരയിലുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ എയർലൈൻസ് മാത്രമാണ് പട്ടികയിലുള്ളത്. പ്രമുഖ ഏവിയേഷൻ റേറ്റിങ് ഏജൻസിയായ എയർലൈൻ റേറ്റിങ്സ് ഡോട്ട് കോമിന്‍റേതാണ് റിപ്പോർട്ട്.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർ ലൈൻ കമ്പനി എയർ ന്യുസിലാൻഡ് ആണ്. ലോകോസ്റ്റ് വിമാനക്കമ്പനികളിൽ ഒന്നാമതുള്ളത് എച്ച്കെ എക്സ്പ്രസാണ്. യുഎഇയുടെ വിമാനക്കമ്പനികളുടെ മിന്നുന്ന പ്രകടനമാണ് പട്ടികയിൽ. ഖത്തർ എയർവേസിനൊപ്പം യുഎഇയുടെ എമിറേറ്റ്സ് എയർലൈൻസുമാണ് മൂന്നാം സ്ഥാനം പങ്കിട്ടിരിക്കുന്നത്. എത്തിഹാദ് എയർവേസ് അഞ്ചാം സ്ഥാനത്ത്. ലോകോസ്റ്റ് വിമാനക്കമ്പനികളിൽ ഫ്ലൈദുബായിയുയും എയർ അറേബ്യയും പട്ടികയിൽ ആദ്യ സ്ഥാനത്തുണ്ട്.