;

മലയാള സിനിമയുടെ ബോക്‌സ് ഓഫിസിൽ പുതിയ ചരിത്രം; 305 കോടി കടന്ന് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’

മലയാള സിനിമയുടെ ബോക്‌സ് ഓഫിസിൽ പുതിയ ചരിത്രം; 305 കോടി കടന്ന് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’

കൊച്ചി: മലയാള സിനിമയുടെ ബോക്‌സ് ഓഫിസിൽ പുതിയ ചരിത്രം കുറിച്ച് നിവിൻ പോളി ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. ആഗോള ബോക്‌സ് ഓഫിസിൽ 305 കോടി രൂപയുടെ കളക്ഷൻ സ്വന്തമാക്കിയ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ പണംവാരിച്ചിത്രമെന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ്.

‘ലോക’ നേടിയ 302.65 കോടി രൂപയുടെ ആഗോള കളക്ഷൻ മറികടന്നാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ പുതിയ റെക്കോർഡ് സ്വന്തമാക്കിയത്. ഇതോടെ 300 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ മലയാള ചിത്രമെന്ന നേട്ടവും ചിത്രത്തിന് ലഭിച്ചു.

മാത്രമല്ല, ഏറ്റവും വേഗത്തിൽ 300 കോടി ക്ലബ്ബിലെത്തിയ മലയാള ചിത്രമെന്ന റെക്കോർഡും ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ സ്വന്തമാക്കി. ‘ലോക’ 45 ദിവസം കൊണ്ടാണ് 300 കോടി പിന്നിട്ടതെങ്കിൽ, ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ വെറും 24 ദിവസം കൊണ്ടാണ് ഈ നേട്ടത്തിലെത്തിയത്.

നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷത്തിലെത്തിയ ചിത്രം ഗിരീഷ് എ.ഡി.യാണ് സംവിധാനം ചെയ്തത്. റിലീസ് ചെയ്തതുമുതൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ഇതിനോടകം ഇൻഡസ്ട്രി ഹിറ്റായി മാറിയിട്ടുണ്ട്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളും റിലീസ് ചെയ്തതോടെ ചിത്രത്തിന്റെ ബോക്‌സ് ഓഫിസ് കുതിപ്പ് തുടരുകയാണ്. തുടർച്ചയായ റെക്കോർഡുകൾ സ്വന്തമാക്കി ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ മലയാള സിനിമയുടെ ബോക്‌സ് ഓഫിസ് ചരിത്രത്തിൽ പുതിയ അധ്യായം എഴുതുകയാണ്.

;