;

സിപിഎം വിശാല സംസ്ഥാന സമിതി; പൊതുചർച്ച ഇന്ന് അവസാനിക്കും

സിപിഎം വിശാല സംസ്ഥാന സമിതി; പൊതുചർച്ച ഇന്ന് അവസാനിക്കും

കോഴിക്കോട്: സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിലെ പൊതുചർച്ച ഇന്ന് അവസാനിക്കും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ട് ദുർബലമാണെന്ന വിമർശനം യോഗത്തിന്റെ ആദ്യദിനം തന്നെ ഉയർന്നിരുന്നു.
വിശാല സംസ്ഥാന സമിതി യോഗത്തിൽ ഗ്രൂപ്പ് ചർച്ചകൾക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

രൂക്ഷമായ വിമർശനങ്ങളിലേക്ക് ചർച്ചകൾ നീങ്ങരുതെന്നും വ്യക്തികേന്ദ്രീകൃത വിമർശനങ്ങൾ ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
സംഘടന നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്രീകരിച്ചായിരിക്കണം ചർച്ചയെന്നാണ് നിർദേശം. ജില്ലകൾക്ക് അരമണിക്കൂർ വീതമാണ് ചർച്ചയിൽ സംസാരിക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. വർഗ ബഹുജന സംഘടനകൾക്ക് അഞ്ച് മുതൽ 10 മിനിറ്റ് വരെയും സമയം അനുവദിച്ചിട്ടുണ്ട്. പൊതുചർച്ച പൂർത്തിയായ ശേഷം സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിന്മേലുള്ള തുടർനടപടികളും സംഘടനാ വിഷയങ്ങളും യോഗം പരിഗണിക്കും.

;