ചമ്പത് റായിക്ക് കുരുക്ക് മുറുകി; രാമക്ഷേത്ര ട്രസ്റ്റ് കൊള്ളയിൽ പ്രതി ചേർക്കും

ചമ്പത് റായിക്ക് കുരുക്ക് മുറുകി; രാമക്ഷേത്ര ട്രസ്റ്റ് കൊള്ളയിൽ പ്രതി ചേർക്കും

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്നുള്ള വരുമാനവും ഭക്തർ നൽകിയ ഉപഹാരങ്ങളും വൻതോതിൽ കൊള്ളയടിക്കപ്പെട്ട സംഭവത്തിൽ വി.എച്ച്.പി നേതാവും രാമക്ഷേത്ര ട്രസ്റ്റിന്റെ രാജിവെച്ച മുൻ സെക്രട്ടറിയുമായ ചമ്പത് റായിക്ക് കുരുക്ക് മുറുകി. കേസിൽ ചമ്പത് റായിയെ പ്രതി ചേർക്കുമെന്നാണ് വിവരം. രാജിവെച്ച ട്രസ്റ്റി അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരെയും പ്രതി ചേർക്കാൻ സാധ്യത. നിലവിൽ കസ്റ്റഡിയിലുള്ള പ്രതികളിൽ നിന്ന് ചമ്പത് റായിക്കെതിരെ കൂടുതൽ വിവരങ്ങൾ ലഭിച്ചതായി പൊലീസ് പറയുന്നു.

കൊള്ളക്ക് ശേഷമുള്ള രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ഇന്ന് യോഗം ചേരുന്നുണ്ട്. ചമ്പത് റായി, അനിൽ മിശ്ര എന്നിവർക്കെതിരെ നടപടി വേണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. അയോധ്യയിലെ മണിറാം ദാസ് ചാവണിയിൽ വൈകിട്ട് 3 മണിക്കാണ് യോഗം. കൊള്ളയിൽ കടുത്ത ആരോപണം ഉയർന്ന ചമ്പത് റായി, അനിൽ മിശ്ര എന്നിവരുടെ രാജി ട്രസ്റ്റ് സ്വീകരിക്കും. ട്രസ്റ്റിൽ വിഎച്ച്പി നേതാക്കളുടെ എണ്ണം കുറച്ച് ആത്മീയ നേതാക്കളെ ഉൾപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്.