സലീം കുമാറിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മോദിയും രാ​ഹുൽ ​ഗാന്ധിയും പ്രിയങ്കാ​ഗാന്ധിയും; അവിസ്മരണീയ പ്രകടനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നടനെന്ന് മോദി

സലീം കുമാറിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മോദിയും രാ​ഹുൽ ​ഗാന്ധിയും പ്രിയങ്കാ​ഗാന്ധിയും; അവിസ്മരണീയ പ്രകടനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നടനെന്ന് മോദി

കൊച്ചി: സലിം കുമാറിൻ്റെ വിയോ​ഗത്തിൽ അനുശോചനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സലിം കുമാറിൻ്റെ വിയോ​ഗത്തിൽ അ​ഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന് മോദി എക്സ് പ്ലാറ്റ്ഫോമിലൂടെ കുറിപ്പ് പങ്കുവെച്ചു. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് സലിം കുമാർ എന്നും കുടുംബത്തിൻ്റെയും ആരാധകരുടെയും ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും മോദി കുറിപ്പിൽ പറഞ്ഞു. സലീം കുമാറിന്റെ വിയോ​ഗത്തിൽ ദുഖം രേഖപ്പെടുത്തി വയനാട് എം.പി പ്രിയങ്ക ​ഗാന്ധിയും കോൺ​ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ​ഗാന്ധിയും രം​ഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനും സലീം കുമാറിന്റെ വിയോ​ഗത്തിൽ ദുഖം പങ്കിട്ടു.

ചലച്ചിത്ര താരം സലീം കുമാറിൻ്റെ നിര്യാണത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുകയാണ്. മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലീം കുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നു ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും- പിണറായി വിജയൻ കുറിച്ചു.

സലിംകുമാറിൻ്റെ സംസ്കാരം വീട്ടുവളപ്പിൽ പൂർത്തിയായി. ഔദ്യോ​ഗിക ബഹുമതികളോടെയാണ് ചടങ്ങുകൾ നടത്തിയത്. മക്കളായ ചന്തുവും ആരോമലും ചിതയ്ക്ക് തീ കൊളുത്തി. പ്രിയതാരത്തിനെ അവസാനമായി കാണാനും അന്ത്യാജ്ഞലി അര്‍പ്പിക്കാനുമായി നിരവധി പേര്‍ വീട്ടിലെത്തിയിരുന്നു. മുഖ്യമന്ത്രി വി ഡി സതീശനും കെസി വേണുഗോപാലും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. കൂടാതെ സിനിമ-രാഷ്ട്രീയ-സാസ്കാരിക മേഖലകളിലെ നിരവധി പേരാണ് സലിം കുമാറിന് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്.