തിരുവനന്തപുരം: ശിവഗിരി മഠം ഭരണസമിതി അംഗങ്ങള്‍ മുഖ്യമന്ത്രി വി.ഡി സതീശനെ സന്ദര്‍ശിച്ചു. ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി ഋതംബരാനന്ദ, ജന: സെക്രട്ടറി സ്വാമി വിശുദ്ധാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശിവ സ്വരൂപാനന്ദ എന്നിവരാണ് ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.
ശിവഗിരി മഠം ഉപദേശക സമിതി അംഗം കെ.ജി ബാബുരാജ്, മുരളിയ ഗ്രൂപ്പ് ചെയര്‍മാന്‍ മുരളീധരന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.