;

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 2,040 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 2,040 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ ഇടിവ്. 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് ഇന്ന് 2,040 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 255 രൂപയുടെ കുറവും രേഖപ്പെടുത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 97,720 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 12,215 രൂപയാണ് ഇന്നത്തെ വില.

24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13,679 രൂപയും 18 കാരറ്റ് സ്വർണത്തിന് 10,259 രൂപയുമാണ് ഇന്നത്തെ നിരക്ക്. മാസങ്ങൾക്കുശേഷം ഇന്നലെയാണ് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തിയത്. തുടർച്ചയായ വിലയിടിവ് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ഡോളറിന്റെ കരുത്താർജിക്കലുമാണ് സ്വർണവിലയിലെ ഇടിവിന് പിന്നിലെ പ്രധാന ഘടകങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിലൊന്നായ ഇന്ത്യ ഓരോ വർഷവും വൻതോതിൽ സ്വർണം ഇറക്കുമതി ചെയ്യുന്നുണ്ട്. അതിനാൽ ആഗോള വിപണിയിലെ വിലമാറ്റങ്ങൾ കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കാറുണ്ട്. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ വില ഉയരുന്നതിന് ആനുപാതികമായി കേരളത്തിലും വില ഉയരണമെന്നില്ല.

;