മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ സീമ വിനീത് ബിജെപിയില്‍

മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ സീമ വിനീത് ബിജെപിയില്‍

തിരുവനന്തപുരം: മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് ഷാള്‍ അണിയിച്ച് സീമ വിനീതിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. സീമ വിനീതിന് പുറമേ ഭരതനാട്യം കലാകാരി അദ്രിജയും ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ പതിനഞ്ചോളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു.

എല്ലാവർക്കുമൊപ്പം എല്ലാവർക്കും വേണ്ടി എന്നത് വെറുമൊരു മുദ്രാവാക്യം മാത്രമല്ല. എല്ലാ മലയാളികൾക്കും ബിജെപി-എൻഡിഎ മുന്നണി നൽകുന്ന ഉറപ്പും നല്ലൊരു നാളെയ്ക്കായുള്ള വാഗ്ദാനവുമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

‘‘ട്രാൻസ്‌ജെൻഡർ സമൂഹത്തിൽ നിന്നുള്ള പുതിയ പ്രവർത്തകരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ രാഷ്ട്രീയ കാഴ്ചപ്പാടിലുള്ള ഉറച്ച വിശ്വാസമാണ് അവരുടെ ഈ തീരുമാനത്തിന് പിന്നിൽ. കരുത്തുറ്റൊരു വികസിത കേരളം കെട്ടിപ്പടുക്കാൻ നമുക്കൊരുമിച്ച് പ്രവർത്തിക്കാം.’’ അദ്ദേഹം പറഞ്ഞു.