ഗൾഫിലേക്ക് നിരവധി തൊഴിൽ അവസരവുമായി ലുലു ഗ്രൂപ്പ് ; വാക്ക് ഇൻ ഇന്റർവ്യു മൂന്ന് ജില്ലകളിലായി

ഗൾഫിലേക്ക് നിരവധി തൊഴിൽ അവസരവുമായി ലുലു ഗ്രൂപ്പ് ; വാക്ക് ഇൻ ഇന്റർവ്യു മൂന്ന് ജില്ലകളിലായി

കൊച്ചി: മിഡിൽ ഈസ്റ്റിലേക്ക് നിരവധി തൊഴിൽ അവസരമൊരുക്കി ലുലു​ഗ്രൂപ്പ്. കാഷ്യർ , സെയില്‍സ്മാന്‍, ബുച്ചർ, ഫിഷ് മോംഗർ കുക്ക്, സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ, ബേക്കേഴ്സ്, മലബാർ സ്നാക്ക് മേക്കർ, വാൻ സെയിൽസ്മാൻ, ഹെവി, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ തസ്തികകളിലേക്ക് പുരുഷ ഉദ്യോ​ഗാർത്ഥികളെയാണ് ക്ഷണിക്കുന്നത്. കേരളത്തിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് നേരിട്ടുള്ള അഭിമുഖം നടക്കുക. അപേക്ഷകർ വിശദമായ ബയോഡേറ്റയ്ക്കൊപ്പം പാസ്പോർട്ടിന്റെ കളർകോപ്പി, വിദ്യഭ്യാസ സർട്ടിഫിക്കറ്റിന്റെ അസൽ കോപ്പിയും പകർപ്പും, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കരുതണം.

സെയില്‍സ്മാന്‍/ കാഷ്യർ തസ്തിക

പ്ലസ് ടു യോഗ്യതയുള്ള 20നും 28നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സെയില്‍സ്മാന്‍ , കാഷ്യർ തസ്തികയിലേക്ക് അപേക്ഷിക്കാം. ​ഗാർമെന്റ്, സാരി, ഫുട് വെയർ, ഇലക്ട്രോണിക്സ്, ഹൗസ്ഹോൾഡ്, സൂപ്പർമാർക്കറ്റ് മേഖലയിൽ പരിചയസമ്പന്നരായവർക്ക് മുൻ​ഗണന.

ഹെവി, ലൈറ്റ് ഡ്രൈവർ

യു.എ.ഇ അല്ലെങ്കിൽ കെ.എസ്.എയിലെ വാലിഡായ ഡ്രൈവിങ്ങ് ലൈസൻസുള്ളവർക്ക് അപേക്ഷിക്കാം

30-6-2026- ആലപ്പുഴ

ആലപ്പുഴ – വി.സി.എസ്.ബി റോഡിലുള്ള
കല്യാണി ഓഡിറ്റോറിയത്തിൽ ഈ മാസം 30 ന് ( 30-6-2026) ചൊവ്വാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 3 വരെ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ പങ്കാളിയാകാം.

02-7-2026- കോട്ടക്കൽ

കോട്ടക്കൽ പീയം ഓഡിറ്റോറിയത്തിൽ അടുത്ത മാസം രണ്ടിന് (02-7-2026 വ്യാഴായ്ച ) രാവിലെ 9 മുതൽ വൈകിട്ട് 3 വരെ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ ഉദ്യോ​ഗാർത്ഥികൾക്ക് പങ്കെടുക്കാം.

കണ്ണൂർ
(04-07-2026)

————————
കണ്ണൂർ ജില്ലയിൽ ലുലു ​ഗ്രൂപ്പ് സംഘടിപ്പിക്കുന്ന വാക്ക് ഇൻ ഇന്റർവ്യു താനാ ദിനേശ് ഓഡിറ്റോറിയത്തിൽ അടുത്ത മാസം നാലിന് (04-07-2026-ശനിയാഴ്ച- )
രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെ നടക്കും.
കൂടുതൽ വിവരങ്ങൾക്കായി +91 7594054655, +91 7593812223, +91 7593812225, എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.