breaking-news Kerala

സംസ്ഥാനത്ത് കാലവര്‍ഷം നാളെയെത്തും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം നാളെയെത്തും. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അല്ലേർട്ടുകൾ പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

അതേസമയം കോഴിക്കോട് രാവിലെ മുതല്‍ ശക്തമായ മഴ തുടരുകയാണ്. മലയോരമേഖലയില്‍ ശക്തമായ മഴ ലഭിക്കുന്നുണ്ട്. ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളിലും ദേശീയപാതയിലടക്കം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field