കൊച്ചി: ഉമ തോമസ് എംഎല്‍എ അപകടത്തില്‍പ്പെട്ട കലൂരിലെ നൃത്തപരിപാടിയില്‍ സ്റ്റേഡിയത്തിന് ഗുരുതര കേടുപാടുകൾ. ഇന്ന് കലൂർ സ്റ്റേഡിയത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് , ഒഡിഷ മത്സരം നടക്കാനിരിക്കെയാണ് ടർഫ് അടക്കം തകരാറിലായിരിക്കുന്നത്.. ക്രമാതീതമായി ടർഫിലേക്ക് ആളുകളെ തള്ളികയറ്റിയാണ് കായികേതര പരിപാടി ഇവിടെ നടന്നത്. ഇതിന് പിന്നാലെ ടർഫിന് ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടാകുകയും ചെയ്തിക്കുന്നത്. ഇന്ന് കളി നടക്കേണ്ട ടർഫിലെ പുൽത്തകിടി ഉണങ്ങി വരണ്ട നിലയിലാണ്. മത്സരത്തിന് മുന്നോടിയായിട്ടുള്ള പരിശോധനയിൽ ഗുരുതര കേടുപാടുകളും ബ്ലാസ്റ്റേഴ്സ് കണ്ടെത്തിയിരുന്നു. വിവാദമായ മൃദംഗനാഥം നൃത്തപരിപാടി നടത്തിയതിന് ശേഷമാണ് ടർഫ് അലങ്കോലമായത്. കായിക പരിപാടികൾ മാത്രം നടക്കേണ്ട സ്ഥലത്ത് കുത്തിനിറച്ച് ആളെ കയറ്റിയതും വാഹനങ്ങൾ ഉള്ളിൽ പ്രവേശിപ്പിച്ചതും ടർഫിനേയും ഇന്ന് നടക്കേണ്ട മത്സരത്തേയും ബാധിച്ചിട്ടുണ്ട്.
ഇന്ന് മത്സരം നടക്കെ പൊലീസ് ഇടപെട്ടതോടെയാണ് വിവാദമായ നൃത്തപരിപാടിയുടെ സ്റ്റേജ് ടർഫിൽ നിന്ന് മാറ്റാൻ പോലും തയ്യാറായത്. അത് മാത്രമല്ല നൃത്തപരിപാടിയിൽ പങ്കെടുത്ത ദിവ്യ ഉണ്ണി അടക്കമുള്ള സിനിമ താരങ്ങൾക്ക് വിശ്രമിക്കാനായി സ്റ്റേഡിയത്തിന് അകത്തേക്ക് ക്യാരവാനും കയറ്റിയിരുന്നു. ടർഫിൽ നിന്ന് ക്യാരവാൻ കഴിഞ്ഞ ദിവസമാണ് പൊലീസ് മാറ്റിയത്. പുൽത്തകിടി പരിപാലിക്കുക എന്നത് ലക്ഷങ്ങൾ മുതൽ മുടക്കുള്ള പരിപാടിയാണ്. എന്നാൽ ക്രമതീതമായി നർത്തകെ തള്ളിക്കയറ്റിയത് വഴി പുൽത്തകിടി ഉണങ്ങി വരണ്ട നിലയിലുമാണ്. സംഘാകരുടെ വാഹനങ്ങൾ അടക്കം പുൽത്തകിടിയിലേക്ക് കയറ്റിയതാണ് ടർഫ് നശിക്കാൻ കാരണമായത്. നശിച്ച പുൽത്തകിടി ഇനി പഴയ പടിയാക്കണമെങ്കിൽ പണം ഏറെ ചിലവാക്കേണ്ട അവസ്ഥയുമുണ്ട്.
11,600 ലധികം നർത്തകരെ കുത്തിനിറച്ച് പരിപാടി നടത്തിയപ്പോഴും പ്ലേ ഏരിയ ഒഴിവാക്കുമെന്ന് സംഘാടകർ ഉറപ്പ് നൽകിയിരുന്നത്. എന്നാൽ മൃദംഗവിഷൻ ഈ ഉറപ്പുകൾ ലംഘിച്ചു. സബ് നൽകിയ കരാർ കമ്പനി ഒരു മാനദണ്ഡമോ സുരക്ഷാ ക്രമീകരണമോ പോലും പാലിച്ചിരുന്നില്ല. ഇതാണ് കൂടുതൽ പ്രതിഷേധത്തിലേക്ക് വഴി തെളിച്ചത്. സ്റ്റേജിൽ അനധികൃതമായി പന്തൽ നാട കെട്ടി. ടർഫിലേക്ക് വാഹനങ്ങൾ കയറ്റി ടർഫ് അലങ്കോലപ്പെടുത്തി. അനുമതിയില്ലാതെ ക്രമാതീതമായി ആളുകളെ കുത്തിനിറച്ചു തുടങ്ങിയ ആരോപണങ്ങളെല്ലാം നിലനിൽക്കുകയാണ്. കായിക പരിപാടികൾ നടക്കുന്ന സ്റ്റേഡിയത്തിൽ കായികേതര പരിപാടികൾ നടത്തരുതെന്നാണ് ബ്ലാസ്റ്റേഴ്സ് പരാതി ഉന്നയിച്ചത്. പുൽത്തകിടി പൂർണ സജ്ജമാക്കുന്നതിന് ബ്ളാസ്റ്റേഴ്സ് ടീം രാപകൽ പണിപ്പെടുകയും ചെയ്തു. പുൽത്തകിടി പരിപാലനത്തിന്റെ ഉത്തരവാദിത്തം ബ്ളാസ്റ്റേഴ്സിനാണെന്നാണ് വിവാദത്തിൽ ജി.സിഡി.എയുടെ മറുപടി. കസേരകളും പുൽത്തകിടികളും പരിപാലിക്കുന്നതിനുള്ള കരാർ ബ്ളാസ്റ്റേഴ്സിനാണെന്നും ജി.സി.ഡി,എ വാദിക്കുന്നത്.
Leave feedback about this