കെഎസ്ആർടിസി ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് നാളെ തുടക്കം

കെഎസ്ആർടിസി ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് നാളെ തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡർ വ്യക്തികളുടെയും യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായുള്ള കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി നാളെ മുതൽ യാഥാർത്ഥ്യമാകും. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഓർഡിനറി ബസുകളിൽ തിരിച്ചറിയൽ സ്റ്റിക്കറുകൾ പതിക്കുന്ന ജോലികൾ ഇന്ന് വിജയകരമായി പൂർത്തിയായിട്ടുണ്ട്.തിരുവനന്തപുരത്ത് വെച്ച് നടക്കാൻ പോകുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നാളെ രാവിലെ 8:30-ന് ഈ പുതിയ പദ്ധതി ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്യും.

ഉദ്ഘാടന ചടങ്ങിന് ശേഷം മാത്രമായിരിക്കും പൊതുജനങ്ങൾക്ക് ബസുകളിൽ സൗജന്യ യാത്ര ലഭ്യമായി തുടങ്ങുക.സംസ്ഥാനത്തുടനീളം സർവീസ് നടത്തുന്ന 3125 കെഎസ്ആർടിസി ഓർഡിനറി ബസുകളിലാണ് ആദ്യഘട്ടത്തിൽ ഈ സൌകര്യം ലഭിക്കുക.സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള ബസുകളുടെ മുൻവശത്തും വാതിലുകൾക്ക് സമീപവും “പ്രിയദർശിനി” എന്ന പ്രത്യേക സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്.