;

കേരളത്തിൽ അഞ്ചു ജില്ലകളിൽ ഇഡി റെയ്ഡ്; പരിശോധന പത്തിടങ്ങളിൽ

കേരളത്തിൽ അഞ്ചു ജില്ലകളിൽ ഇഡി റെയ്ഡ്; പരിശോധന പത്തിടങ്ങളിൽ

കണ്ണൂർ: സംസ്ഥാനത്തെ അഞ്ചു ജില്ലകളിലായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാപക പരിശോധന നടത്തുന്നു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ പത്തോളം കേന്ദ്രങ്ങളിലാണ് പരിശോധന. ഫെമ (FEMA), ഹവാല, സ്വർണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ടാണ് നടപടി.

കണ്ണൂരിലെ ചക്കരക്കല്ല് ഇരിവേരി, കാസർഗോട്ടെ തളങ്കര ബാങ്കോട്, ചെമ്പിരിക്ക ചന്ദ്രഗിരി, കോഴിക്കോട് കുന്ദമംഗലം, കൊയിലാണ്ടി മടക്കര, മലപ്പുറത്തെ വേങ്ങര, താനൂർ, പാലക്കാട് കുമരനല്ലൂർ എന്നിവിടങ്ങളിലാണ് വീടുകൾ കേന്ദ്രീകരിച്ച് പരിശോധന നടക്കുന്നത്.

സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റൽ തെളിവുകളുമാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. ഇഡി കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിലാണ് റെയ്ഡ്.

സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ വഴി നടന്നതായി സംശയിക്കുന്ന അനധികൃത സാമ്പത്തിക ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ സംബന്ധിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് റിപ്പോർട്ട്.

;