;

നാട്ടിക സ്വദേശി കൈലാസിന്റെ ആത്മഹത്യ; മൃതദേഹവുമായി പോലീസ് സ്റ്റേഷൻ ഉപരോധിച്ച് ബി.ജെ.പി പ്രവർത്തകരും ബന്ധുക്കളും

നാട്ടിക സ്വദേശി കൈലാസിന്റെ ആത്മഹത്യ; മൃതദേഹവുമായി പോലീസ് സ്റ്റേഷൻ ഉപരോധിച്ച് ബി.ജെ.പി പ്രവർത്തകരും ബന്ധുക്കളും

തൃശൂർ: നാട്ടിക സ്വദേശി കൈലാസന്റെ മരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവർത്തകർ മൃതദേഹവുമായി പ്രതിഷേധ മാർച്ച് നടത്തി. കൈലാസ് ജീവനൊടുക്കിയത് പൊലീസിന്റെ പീഡനത്തെ തുടർന്നാണെന്നാണ് ബിജെപി ആരോപിക്കുന്നത്. വാഹനപരിശോധനയ്ക്കിടെ കൈകാണിച്ച് നിർത്തിയില്ലെന്ന് ആരോപിച്ചായിരുന്നു കൈലാസിനെതിരെ ആദ്യ കേസ്.

പിന്നീട് വനിതാ പോലീസിനെ മർദിച്ചെന്നും അസഭ്യം പറഞ്ഞെന്നും ഉൾപ്പടെയുള്ള കേസുകൾ കൂടി ചുമത്തി കൈലാസിനെ അറസ്റ്റ് ചെയ്യുകയും റിമാൻഡിലാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജാമ്യത്തിലിറങ്ങിയ കൈലാസിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. എന്നാൽ പോലീസ് വാദം അടിസ്ഥാന രഹിതമാണെന്നും പോലീസിന്റെ നിരന്തര ഭീഷണി കൈലാസിന് ഉണ്ടായിരുന്നെന്നും കുടുംബവും ആരോപിക്കുന്നു. സംഭവത്തിൽ വലപ്പാട് പോലീസ് സ്റ്റേഷനിലെ വനിതാ പോലീസുകാരിക്കും മറ്റ് ഉദ്യോ​ഗസ്ഥർക്കുമെതിരെ കേസെടുക്കമമെന്നും ബി.ജെ.പി ആരോപിക്കുന്നത്.

;