“Edge of Life” പദ്ധതിക്ക് പിന്തുണ : എം.എ. യൂസഫലിക്ക് ആദരവുമായി ദുബായ് കിരീടാവകാശി

“Edge of Life” പദ്ധതിക്ക് പിന്തുണ : എം.എ. യൂസഫലിക്ക് ആദരവുമായി ദുബായ് കിരീടാവകാശി

അബുദാബി:പോഷകാഹാരക്കുറവിൽ നിന്നും പട്ടിണിയിൽ നിന്നും ലോകമെങ്ങുമുള്ള കുട്ടികളെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മാസാരംഭത്തിൽ പ്രഖ്യാപിച്ച “Edge of Life” പദ്ധതിയെ പിന്തുണച്ച ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് ആദരവുമായി യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 20 ലക്ഷം ദിർഹമാണ് (5 കോടി രൂപ) പ്രസ്തുത പദ്ധതിയിലേക്ക് യൂസഫലി നൽകിയത്.