തുറന്നത് ഏജന്റുമാരുടെ സാന്നിധ്യത്തിൽ മെറ്റീരിയൽ റൂം, സ്‌ട്രോങ് റൂമല്ല’; പേരാമ്പ്ര വിവാദത്തിൽ ജില്ലാ കളക്ടർ

തുറന്നത് ഏജന്റുമാരുടെ സാന്നിധ്യത്തിൽ മെറ്റീരിയൽ റൂം, സ്‌ട്രോങ് റൂമല്ല’; പേരാമ്പ്ര വിവാദത്തിൽ ജില്ലാ കളക്ടർ

കോഴിക്കോട്: പേരാമ്പ്രയിലെ സ്‌ട്രോങ് റൂം വിവാദത്തില്‍ വിശദീകരണവുമായി ജില്ലാ കളക്ടര്‍. സീല്‍ ചെയ്യാത്ത മുറിയാണ് തുറന്നതെന്നും ‘മെറ്റീരിയല്‍ റൂം തുറന്നത് ഏജന്റുമാരുടെ സാന്നിധ്യത്തിലാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഇവിഎം പോസ്റ്റല്‍ ബാലറ്റുകള്‍ സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നിട്ടില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി.

യുഡിഎഫിനെ പ്രതിനിധീകരിച്ച് ശഹ്സാദ് കെ എന്നയാള്‍ സ്ഥലത്ത് ഉണ്ടായിരുന്നു എന്നും കളക്ടര്‍ വ്യക്തമാക്കി. സ്‌ട്രോങ് റൂം ഒന്നാം നിലയിലാണ്. തുറന്നത് രണ്ടാം നിലയിലുള്ള മെറ്റീരിയില്‍ റൂമാണ് തുറന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.