യൂട്യൂബര്‍ തൊപ്പിക്കും സംഘത്തിനുമെതിരായ പരാതി: അക്കൗണ്ടുകള്‍ പോലീസ് പരിശോധിക്കുന്നു

യൂട്യൂബര്‍ തൊപ്പിക്കും സംഘത്തിനുമെതിരായ പരാതി: അക്കൗണ്ടുകള്‍ പോലീസ് പരിശോധിക്കുന്നു

കൊച്ചി: യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് കളമശേരി പോലീസ്. ഇവരുടെ സോഷ്യല്‍ മീഡി അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ച് വരികയാണ്. അഡ്വ. ശ്രീജിത്ത് പെരുമനയാണ് തൊപ്പിക്കും സംഘത്തിനുമെതിരെ പരാതി നല്‍കിയത്.

പരാതിക്ക് അടിസ്ഥാനമായ കാലഘട്ടത്തില്‍ തൊപ്പിയും സംഘവും താമസിച്ചിരുന്നത് കളമശേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആയിരുന്നു. അശ്ലീല പ്രചരണം, ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കല്‍, പോക്‌സോ, ലൈംഗിക ചൂഷണം തുടങ്ങിയ പരാതികളിലാണ് തൊപ്പിക്കെതിരെ അന്വേഷണം നടക്കുന്നത്.

തൊപ്പിയും സംഘവും പിരിഞ്ഞ ശേഷം നിഹാദിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നിഹാദും ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ഷമീറും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു.