;

സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയൻ ഒന്നാം പ്രതി; വീണ വിജയൻ മൂന്നാം പ്രതി

സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയൻ ഒന്നാം പ്രതി; വീണ വിജയൻ മൂന്നാം പ്രതി

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മകൾ വീണ വിജയൻ മൂന്നാം പ്രതിയും മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് രണ്ടാം പ്രതിയുമാണ്.

ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസെടുത്തത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.

കേസുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ചിന്റെ കൈവശമുണ്ടായിരുന്ന രേഖകളെല്ലാം വിജിലൻസിന് കൈമാറിയിട്ടുണ്ട്. വിജിലൻസ് ഡയറക്ടർ ശുപാർശ ചെയ്യുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ സർക്കാർ അനുമതി നൽകി ഉത്തരവിറക്കും. പ്രത്യേക സംഘമായിരിക്കും കേസിൽ തുടർ അന്വേഷണം നടത്തുക

;