ഫേസ്ബുക്ക് കമന്റിന് കേസ്; ഹരിപ്പാട്ട് ആർഎസ്എസ് പ്രവർത്തകനെതിരെ പൊലീസ് നടപടി

ഫേസ്ബുക്ക് കമന്റിന് കേസ്; ഹരിപ്പാട്ട് ആർഎസ്എസ് പ്രവർത്തകനെതിരെ പൊലീസ് നടപടി

ഹരിപ്പാട്: മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ അപകീർത്തിപ്പെടുത്തിയ ആർ.എസ്.എസ് പ്രവര്ഡ‍ത്തകനെതിരെ കേസ്. ആർഎസ്എസ് പ്രവർത്തകനായ മണ്ണാറശാല സ്വദേശി അനിൽകുമാറിനെതിരെ കേസ് ഹരിപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഒരു വാർത്താ മാധ്യമത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അനിൽകുമാർ നൽകിയ കമന്റാണ് കേസിന് ആധാരമായത്. ക്രി​മി​ന​ൽ കേ​സ് പ്ര​തി​യാ​യ കി​ഷോ​ർ, ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്കൊ​പ്പം വേ​ദി പ​ങ്കി​ടു​ന്ന ചി​ത്രം സ​ഹി​ത​മാ​യി​രു​ന്നു അ​നി​ൽ​കു​മാ​റി​ന്‍റെ ഫെ​യ്‌​സ്ബു​ക്ക് ക​മ​ൻ​റ്റ്. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ ബി​ജെ​പി കൗ​ൺ​സി​ല​റെ പി​ടി​കൂ​ടാ​ൻ കാ​ണി​ച്ച അ​തേ ശു​ഷ്കാ​ന്തി, ആ​യു​ധ​ക്കേ​സി​ലെ പ്ര​തി​യാ​യ കി​ഷോ​റി​നെ പി​ടി​കൂ​ടു​ന്ന​തി​ലും പോ​ലീ​സ് കാ​ണി​ച്ചാ​ൽ അ​ത് നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യ്ക്ക് കൂ​ടു​ത​ൽ ക​രു​ത്താ​കു​മെ​ന്നാ​യി​രു​ന്നു ക​മ​ൻ​റ്റി​ലെ ഉ​ള്ള​ട​ക്കം.

കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ക എ​ന്ന​തി​ന​പ്പു​റം അ​ധി​ക്ഷേ​പ​ക​ര​മാ​യോ മോ​ശ​മാ​യോ ഉ​ള്ള യാ​തൊ​രു പ​രാ​മ​ർ​ശ​ങ്ങ​ളും ഈ ​ക​മ​ന്‍റി​ൽ ഇ​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ, ഈ ​ഫെ​യ്‌​സ്ബു​ക്ക് പ്ര​തി​ക​ര​ണം ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ പ്ര​ശ​സ്തി​ക്ക് ഹാ​നി​ക​ര​മാ​ണെ​ന്നാ​ണ് പോ​ലീ​സ് എ​ഫ്ഐ​ആ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.