ബോളിവുഡ് നടൻ ധർമേന്ദ്ര ഗുരുതരാവസ്ഥയിൽ

ബോളിവുഡ് നടൻ ധർമേന്ദ്ര ഗുരുതരാവസ്ഥയിൽ

മുംബൈ: ബോളിവുഡ് നടൻ ധർമേന്ദ്ര ഗുരുതരാവസ്ഥയിൽ. ആരോ​ഗ്യനില മോശമായതിനെത്തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ശ്വാസതടസ്സത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 90 വയസ്സിനടുത്ത് പ്രയമുള്ള ഇദ്ദേഹം ഏപ്രിലില്‍ നേത്രപടലം മാറ്റിവെക്കല്‍ ശസ്ത്രക്രിയയക്കും വിധേയനായിരുന്നു.

1960-ല്‍ ‘ദില്‍ ഭി തേരാ ഹം ഭി തേരെ’ എന്ന ചിത്രത്തിലൂടെ ധര്‍മേന്ദ്ര അരങ്ങേറ്റം കുറിച്ചു. , ഹിന്ദി ഭാഷാ ചിത്രമാണ് ദിൽ ഭി തേരാ ഹം ഭീ തേരെ, കൻവർ കലാ മന്ദിറിന് വേണ്ടി ബിഹാരി മസന്ദ് നിർമ്മിച്ച് അർജുൻ ഹിംഗോറാണി സംവിധാനം ചെയ്തു. ബൽരാജ് സാഹ്‌നി, ധർമേന്ദ്ര, കുങ്കം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.