തൃശൂർ: തൃശൂർ പുത്തൂരിൽ ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. വീട്ടുമുറ്റത്തെ എർത്ത് കമ്പിയിൽ നിന്ന് വൈദ്യുതാഘാതമേറ്റാണ് അപകടമുണ്ടായത്.
കൊങ്ങംപാറ സ്വദേശി രമേഷിന്റെ മകൻ ബദ്രീനാഥാണ് മരിച്ചത്. ഷോക്കേറ്റ ഉടൻ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എർത്ത് കമ്പിയിൽ എങ്ങനെ വൈദ്യുതി പ്രവഹിച്ചുവെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.