യു.എ.ഇ പ്രതിനിധിസംഘം ലോക്‌സഭാ സ്പീക്കർ ഓം ബിർലയെ സന്ദർശിച്ചു; പ്രതിനിധി സംഘത്തിൽ എം.എ യൂസഫലിയും

യു.എ.ഇ പ്രതിനിധിസംഘം ലോക്‌സഭാ സ്പീക്കർ ഓം ബിർലയെ സന്ദർശിച്ചു; പ്രതിനിധി സംഘത്തിൽ എം.എ യൂസഫലിയും

ന്യൂഡൽഹി: യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയുടെ നേതൃത്വത്തിലുള്ള യുഎഇ പ്രതിനിധിസംഘം ലോക്‌സഭാ സ്പീക്കർ ഓം ബിർലയുമായി പാർലമെന്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യ–യുഎഇ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതും വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതുമായിരുന്നു ചർച്ചകളിലെ പ്രധാന വിഷയം.

പ്രതിനിധിസംഘത്തെ സ്വാഗതം ചെയ്ത ഓം ബിർല, പരസ്പര വിശ്വാസവും പൊതുതാൽപര്യങ്ങളും അടിസ്ഥാനമാക്കിയുള്ള ഇന്ത്യ–യുഎഇ ബന്ധം മാതൃകാപരമായ പങ്കാളിത്തമാണെന്ന് പറഞ്ഞു. സാമ്പത്തികം, നിക്ഷേപം, വ്യാപാരം, ടൂറിസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ ഇരു രാജ്യങ്ങളും കൈവരിച്ച പുരോഗതി കൂടുതൽ മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രതിബദ്ധത കൂടിക്കാഴ്ചയിൽ വീണ്ടും ഉറപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കൂടിക്കാഴ്ചയിൽ ഇന്ത്യയിലെ പുതിയ യുഎഇ സ്ഥാനപതി അബ്ദുള്ള അൽ നുഐമി, അബുദാബി ചേംബർ ബോർഡ് അംഗവും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി എന്നിവരും പങ്കെടുത്തു. ഇന്ത്യൻ പാർലമെന്റിന്റെ പ്രവർത്തനരീതികളും നിയമനിർമാണ നടപടിക്രമങ്ങളും സംബന്ധിച്ച വിവരങ്ങളും ലോക്‌സഭാ സ്പീക്കർ യുഎഇ പ്രതിനിധിസംഘത്തിന് വിശദീകരിച്ചു നൽകി.