അങ്കമാലി: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മമ്മൂട്ടി ഫാൻസ് & വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പയിനിൽ രമേശ് പിഷാരടി എം.എൽ.എ രക്തം ദാനം ചെയ്തു.
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നടന്ന ക്യാമ്പയിനിലാണ് രമേശ് പിഷാരാടി രക്തദാനം നിർവഹിച്ചത്. ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജോർജ് പാലക്കാപ്പിള്ളി, ഫാ. വർഗീസ് പൊന്തേംപിള്ളി, ഫാ. എബിൻ കളപ്പുരക്കൽ, ഡോ. നിനി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.