;

കുവൈറ്റിൽ 4.1 തീവ്രതയിൽ ഭൂചലനം; മനാഖീഷ് മേഖലയിൽ വീണ്ടും കുലുക്കം

കുവൈറ്റിൽ 4.1 തീവ്രതയിൽ ഭൂചലനം; മനാഖീഷ് മേഖലയിൽ വീണ്ടും കുലുക്കം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മനാഖീഷ് മേഖലയിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന് കീഴിലുള്ള ദേശീയ ഭൂകമ്പ നിരീക്ഷണ സംവിധാനമാണ് ഭൂചലനം സ്ഥിരീകരിച്ചത്.

കുവൈറ്റിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള മനാഖീഷ് മേഖലയിൽ നേരത്തെയും ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ട്. 2026 മേയ് അഞ്ചിന് ഇതേ മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് അറിയിച്ചിരുന്നു.

ഏറ്റവും പുതിയ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

;