ദില്ലിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് പീസ് ബോണ്ടിൽ ഒപ്പിടില്ലെന്ന് ഐസ നേതാവ് നേഹ ബോറ. പീസ് ബോണ്ടിനെതിരെ നിയമപരമായ ചോദ്യം ചെയ്യൽ തുടരുമെന്നും പ്രതിഷേധിക്കാനുള്ള അവകാശം കവർന്നെടുക്കുന്ന നടപടിയാണിതെന്നും അവർ പറഞ്ഞു.
വോട്ട് ചെയ്യാനും പ്രതിഷേധിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് തെരുവിലിറങ്ങിയതെന്ന് നേഹ ബോറ വ്യക്തമാക്കി. പ്രതിഷേധങ്ങളെല്ലാം സമാധാനപരമായിരുന്നുവെന്നും എന്നാൽ പൊലീസ് അതിക്രമം നടത്തിയെന്നും അവർ ആരോപിച്ചു.
സമാധാനം തകർത്തുവെന്നാണോ തങ്ങൾക്കെതിരായ ആരോപണമെന്ന് ചോദിച്ച നേഹ ബോറ, അങ്ങനെയാണെങ്കിൽ പീസ് ബോണ്ട് ആവശ്യപ്പെടുന്നത് എന്തിനാണെന്നും ചോദിച്ചു. പീസ് ബോണ്ടിൽ ഒപ്പിടില്ലെന്നും അതിനെതിരായ നിയമപോരാട്ടം തുടരുമെന്നും അവർ ആവർത്തിച്ചു.