;

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം ശക്തം; ജോൺ ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്തു

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം ശക്തം; ജോൺ ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം ശക്തമാകുന്നു. കൊണാട്ട് പ്ലേസിൽ പ്രതിഷേധിച്ച ഇടത് യുവജന സംഘടനാ പ്രവർത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കി. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, എ.ഐ.എസ്.എഫ് സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചതായും റിപ്പോർട്ടുകളുണ്ട്.

പ്രതിഷേധത്തിനിടെ എസ്.എഫ്.ഐ ദേശീയ അധ്യക്ഷൻ ആദർശ് എം. സജിക്ക് പരിക്കേറ്റു. ഡി.വൈ.എഫ്.ഐ നേതാവ് ജെയ്ക്കിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സി.ജെ.പി പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു.

പ്രതിഷേധത്തിൽ പങ്കെടുത്ത രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബ്രിട്ടാസിനെ ബലപ്രയോഗത്തിലൂടെ പൊലീസ് വാഹനത്തിൽ കയറ്റുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

;