;

ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ്ങുമായി ലുലു; 4,000 കിലോ ചേരുവകളുമായി കേക്ക് മികിസിങ്ങ് സംഘടിപ്പിച്ചു

ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ്ങുമായി ലുലു; 4,000 കിലോ ചേരുവകളുമായി കേക്ക് മികിസിങ്ങ് സംഘടിപ്പിച്ചു

കൊച്ചി: ക്രിസ്മസിനെ വരവേൽക്കാൻ ലുലു മാളിൽ കേക്ക് മിക്സിങ് ചടങ്ങ് സംഘടിപ്പിച്ചു. ഷെഫ് സുരേഷ് പിള്ള, നടൻ ബിനീഷ് കോടിയേരി എന്നിവർ ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്ലം കേക്കുകൾക്കായി 4,000 കിലോഗ്രാം ചേരുവകളാണ് ലുലു ഈ സീസണിൽ തയ്യാറാക്കിയത്.പ്രീമിയം ഡ്രൈ ഫ്രൂട്ട്സ്, റിച്ച് ഫ്രൂട്ട്സ്, വിവിധതരം നട്ട്സ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുൾപ്പെടെ 25-ലധികം ചേരുവകളാണ് മിക്സിങ്ങിനായി ഉപയോഗിച്ചു.

ഉണക്കമുന്തിരി, കശുവണ്ടി, ഈന്തപ്പഴം, കാൻഡിഡ് ചെറി, ടൂട്ടി ഫ്രൂട്ടി, ഓറഞ്ച് പീൽ തുടങ്ങിയ ചേരുവകൾ ഫ്രഷ് മുന്തിരിപ്പഴച്ചാറിൽ കുതിർത്ത ശേഷമാണ് കേക്കിനുള്ള മിശ്രിതം തയ്യാറാക്കിയത്. പൂർണമായും ആൽക്കഹോൾ രഹിതമായാണ് കേക്കുകൾ തയ്യാറാക്കുന്നത്. റിച്ച് പ്ലം, പ്രീമിയം, ഷുഗർലെസ് തുടങ്ങി എട്ടിലധികം വ്യത്യസ്ത വകഭേദങ്ങളിലാണ് ഇത്തവണ പ്ലം കേക്കുകൾ ഒരുങ്ങുക. ലുലു സെൻട്രൽ കിച്ചന്റെ നേതൃത്വത്തിലുള്ള ബേക്ക് ആർട്ട് വിഭാ​ഗം ഈ സീസണിൽ ഒരു ലക്ഷം കേക്കുകൾ വരെ തയ്യാറാക്കും. ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ലുലുവിലെ ബേക്കറി വിഭാഗത്തിൽ വിപുലമായ കേക്ക് ശേഖരവും ഒരുക്കും.

ചടങ്ങിൽ നടി മേഘ മാത്യു, ഇൻഫ്ളുവൻസർ റജില റഡ്യാർ, ലുലു കൊച്ചി ഡയറക്ടർ സാദിഖ് കാസിം, റീജണൽ ഡയറക്ടർ സുധീഷ് ചെറിയിൽ, ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജ്, ലുലു ‌‌ഹോസ്പിറ്റാലിറ്റി ഹെഡ് രാഹുൽരാജ്, കൊച്ചി ലുലു റീട്ടെയിൽ ജനറൽ മാനേജർ ജോ പൈനേടത്ത്, ലുലു സെൻട്രൽ കിച്ചൻ ഡി.ജി.എം ഇർഫാൻ സ​ഗീർ, സെൻട്രൽ ബയ്യിങ്ങ് മാനേജർ സന്തോഷ് കുമാർ, ലുലു സെൻട്രൽ കിച്ചൻ ആർ.ആൻ ഡി എക്സിക്യൂട്ടീവ് ഷെഫ് ജോർജ് കുര്യൻ, കൊച്ചി റീജണൽ ഫ്രഷ് ഫുഡ് മാനേജർ കെ.കെ അഭീഷ് തുടങ്ങിയവർ പ്രസം​ഗിച്ചു.

പടം അടിക്കുറിപ്പ്:

കൊച്ചി ലുലുമാളിൽ സംഘടിപ്പിച്ച കേക്ക് മിക്സിങ്ങ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്ന നടൻ ബിനീഷ് കോടിയേരിയും ഷെഫ് സുരേഷ്പിള്ളയും. ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജ്, ഇൻഫ്ളുവൻസർ റജില റഡ്യാർ നടി മേഘ മാത്യു, ലുലു കൊച്ചി ഡയറക്ടർ സാദിഖ് കാസിം, റീജണൽ ഡയറക്ടർ സുധീഷ് ചെറിയിൽ എന്നിവർ സമീപം.

പടം 2

കൊച്ചി ലുലുമാളിൽ സംഘടിപ്പിച്ച കേക്ക് മിക്സിങ്ങ് ചടങ്ങിൽ നിന്ന്.

പടം-3

കൊച്ചി ലുലുമാളിൽ സംഘടിപ്പിച്ച കേക്ക് മിക്സിങ്ങ് ചടങ്ങിൽ നടൻ ബിനീഷ് കോടിയേരി പ്രസം​ഗിക്കുന്നു. ഷെഫ് സുരേഷ് പിള്ള, നടി മേഘ മാത്യു, ലുലു മീഡിയ ഹെഡ് എൻബി സ്വരാജ്, കൊച്ചി ലുലു റീട്ടെയിൽ ജനറൽ മാനേജർ ജോ പൈനേടത്ത് എന്നിവർ സമീപം.

;