;

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിനി മരിച്ചു

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിനി മരിച്ചു

ലുധിയാന: പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥിനി മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്‌ന ജോർജ് (22) ആണ് മരിച്ചത്. റിട്ട. പൊലീസ് ഓഫിസർ ജോർജ് കെ. ജോണിന്റെയും റിട്ട. നഴ്സ് സ്വപ്നയുടെയും മകളാണ് ജോസ്‌ന.

പഞ്ചാബ് ലവ്‌ലി പ്രൊഫഷണൽ സർവകലാശാലയിലെ രണ്ടാംവർഷ എംബിഎ വിദ്യാർഥിനിയായിരുന്നു. വിനോദയാത്രയ്ക്കായി പോയ സംഘം സഞ്ചരിച്ച ബസാണ് ലുധിയാനയ്ക്കടുത്ത് അപകടത്തിൽപ്പെട്ടത്.

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ജോസ്‌ന ഉൾപ്പെടെ മൂന്ന് പേർ മരിച്ചതായാണ് വിവരം.

അപകടവിവരമറിഞ്ഞ് ബന്ധുക്കൾ പഞ്ചാബിലേക്ക് തിരിച്ചു.

;