;

ഉത്തർപ്രദേശിൽ അതിതീവ്ര മഴയും കാറ്റും; 56 പേർ മരിച്ചു, 46 പേർക്ക് പരിക്ക്

ഉത്തർപ്രദേശിൽ അതിതീവ്ര മഴയും കാറ്റും; 56 പേർ മരിച്ചു, 46 പേർക്ക് പരിക്ക്

ലക്നോ: ഉത്തർപ്രദേശിൽ അതിതീവ്ര മഴയിലും ശക്തമായ കാറ്റിലും 56 പേർ മരിച്ചു. 46 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച രാവിലെ വരെയുള്ള 48 മണിക്കൂറിനിടെ സംസ്ഥാനത്ത് 97.6 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.

സംസ്ഥാനത്തെ 75 ജില്ലകളിൽ 56 ജില്ലകളിലും കനത്ത മഴ പെയ്തതായി റിലീഫ് കമ്മീഷണർ ഹൃഷികേശ് ഭാസ്കർ യാദവ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മഴക്കെടുതിയിൽ 1,020-ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. റുഖാബാദിൽ സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 7,385 ശതമാനം അധിക മഴ രേഖപ്പെടുത്തി. കനൗജിൽ 5,664 ശതമാനവും ഷാജഹാൻപൂരിൽ 4,408 ശതമാനവും അധികമഴ ലഭിച്ചു.

ഹമീർപൂരിൽ 4,240 ശതമാനവും മഹോബയിൽ 4,100 ശതമാനവും അധികമഴയാണ് രേഖപ്പെടുത്തിയത്. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.

;