കോഴിക്കോട്: വടകര തിരുവള്ളൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരനുൾപ്പെടെ നാല് പേർക്ക് പരിക്ക്. ഇതരസംസ്ഥാന തൊഴിലാളിയുടെ മൂന്ന് വയസുള്ള കുട്ടിക്കാണ് ഗുരുതരമായി പരിക്കേറ്റത്.
വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയെ കടിച്ചുകൊണ്ട് പോകാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ കല്ലെറിഞ്ഞ് നായയെ ഓടിച്ചു.
ആക്രമണത്തിൽ പരിക്കേറ്റ നാല് പേരെയും വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.