;

യു.എ.ഇ.-ജർമ്മനി ബിസിനസ് ഫോറത്തിൽ പങ്കെടുത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി

യു.എ.ഇ.-ജർമ്മനി ബിസിനസ് ഫോറത്തിൽ പങ്കെടുത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി

മ്യൂണിക്: യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഔദ്യോഗിക ജർമ്മനി സന്ദർശനത്തിന്റെ ഭാഗമായി മ്യൂണിക്കിൽ സംഘടിപ്പിച്ച യു.എ.ഇ.-ജർമ്മനി ബിസിനസ് ഫോറത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പങ്കെടുത്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര-വാണിജ്യ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ബിസിനസ് ഫോറത്തിൽ ജർമ്മനിയിൽ നിന്നുള്ള ഉന്നത ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ലുലു ഗ്രൂപ്പിന്റെ വിവിധ വിപണികളിൽ എത്തിക്കുന്നതിനുള്ള ധാരണാപത്രങ്ങളിലും എം.എ. യൂസഫലി ഒപ്പുവെച്ചു.

ജർമ്മൻ കമ്പനികളുമായുള്ള സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിനും മികച്ച നിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും ധാരണാപത്രങ്ങൾ വഴിയൊരുക്കും.

2026 സെപ്തംബർ 11-നായിരുന്നു യു.എ.ഇ.-ജർമ്മനി ബിസിനസ് ഫോറം മ്യൂണിക്കിൽ നടന്നത്

;