;

വൈദ്യുതി പ്രതിസന്ധി രൂക്ഷം; യൂണിറ്റിന് 30 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

വൈദ്യുതി പ്രതിസന്ധി രൂക്ഷം; യൂണിറ്റിന് 30 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നീക്കവുമായി കെഎസ്ഇബി. യൂണിറ്റിന് 30 രൂപ നിരക്കിൽ ഈ മാസം 30 വരെ വൈദ്യുതി വാങ്ങാനാണ് ബോർഡിന്റെ നീക്കം. ഇതിന് അനുമതി തേടി കെഎസ്ഇബി ഇന്ന് സർക്കാരിന് കത്ത് നൽകും.

വൈദ്യുതി പ്രതിസന്ധിയിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു. വൈദ്യുതി മേഖലയിലെ വിദഗ്ധരുമായി മുഖ്യമന്ത്രി ചർച്ച നടത്തി. പ്രതിസന്ധി മറികടക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ യോഗത്തിൽ വിലയിരുത്തി.

ഇതിനിടെ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ മുൻ ചെയർമാന്മാരുമായും സർക്കാർ ചർച്ച നടത്തി. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും വിവിധ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി കൂടുതൽ വൈദ്യുതി ലഭ്യമാക്കുകയാണ് ലക്ഷ്യം.

;