ജി​എ​സ്എ​ൽ​വി എ​ഫ് -17 വി​ക്ഷേ​പണ വിജയം; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

ജി​എ​സ്എ​ൽ​വി എ​ഫ് -17 വി​ക്ഷേ​പണ വിജയം; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ജി​എ​സ്എ​ൽ​വി എ​ഫ് -17 വി​ക്ഷേ​പണം വിജയമായതിനു പിന്നാലെ ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടമാണിതെന്നും ബഹിരാകാശ മേഖലയിലെ മികവ്, നൂതന സാങ്കേതികവിദ്യ, ശേഷി എന്നിവയുടെ തെളിവാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഈ നേട്ടം ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണ്. ഐഎസ്ആർഒയും ഇന്ത്യൻ വ്യവസായ മേഖലയുമായുള്ള വളർന്നുവരുന്ന സഹകരണം അനിവാര്യമാണ്. രാജ്യത്തിൻറെ ബഹിരാകാശ പദ്ധതിക്ക് കൂടുതൽ ശക്തിയും വ്യാപ്തിയും നൽകുമെന്നും മോദി ചൂണ്ടിക്കാട്ടി.

ഇന്നു പു​ല​ർ​ച്ചെ 2.55നാ​യി​രു​ന്നു ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്പേ​സ് സെ​ൻറ​റി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ​ത്ത​റ​യി​ൽ​നി​ന്ന് ജി​എ​സ്എ​ൽ​വി എ​ഫ് -17 കുതിച്ചുയർന്നത്. ദൗ​ത്യം വി​ജ​യി​ച്ച​തോ​ടെ വ​ലി​യൊ​രു തി​രി​ച്ചു​വ​ര​വാ​ണ് ഐ​എ​സ്ആ​ർ​ഒ ന​ട​ത്തി​യ​ത്. നീ​ണ്ട എ​ട്ട് മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഐ​എ​സ്ആ​ർ​ഒ വി​ജ​യ വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​ത്യാ​ധു​നി​ക ഭൗ​മ നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​ത്തെ​യാ​ണ് ഈ ​ദൗ​ത്യ​ത്തി​ലൂ​ടെ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് അ​യ​ച്ച​ത്.

വി​ക്ഷേ​പ​ണ​ത്തി​നു മു​ന്നോ​ടി​യാ​യി 52 മീ​റ്റ​ർ ഉ​യ​ര​മു​ള്ള മൂ​ന്നു ഘ​ട്ട​ങ്ങ​ളു​ള്ള ജി​എ​സ്എ​ൽ​വി-​എ​ഫ്17 റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ​ത്ത​റ​യി​ലെ​ത്തി​ച്ച് ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. 2,367 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ഇ​ഒ​എ​സ്-05 ഉ​പ​ഗ്ര​ഹം പ​ത്തു വ​ർ​ഷ​ത്തെ ആ​യു​സ് ല​ക്ഷ്യ​മി​ട്ടാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഭൂ​മി​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം 36,000 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള ഭൂ​സ്ഥി​ര ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ ഭൗ​മ​നി​രീ​ക്ഷ​ണ ഇ​മേ​ജിം​ഗ് ഉ​പ​ഗ്ര​ഹ​മാ​ണി​ത്.