തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ പൊലീസ് സ്വീകരിച്ച നടപടിയിൽ പ്രതിഷേധിച്ചായിരുന്നു സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തിയത്. പ്രതിഷേധം അക്രമാസക്തമായതോടെ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് മർദനമേറ്റിരുന്നു.
അതേസമയം, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയതിൽ പ്രതിഷേധിച്ച് പൊലീസ് ആസ്ഥാനത്തേക്ക് എസ്എഫ്ഐ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.