കൊച്ചി: ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന ‘ഐ ബാങ്ക് അസോസിയേഷൻ കേരള’യുടെ നേതൃത്വത്തിൽ ലുലു മാളിൽ ബോധവൽക്കരണ പരിപാടിയും ഫ്ളാഷ് മോബും സംഘടിപ്പിച്ചു. കൗമാരക്കാർ അണിനിരന്ന ഫ്ളാഷ് മോബ് നേത്രദാന ബോധവൽക്കരണത്തിന്റെ സന്ദേശം ഉയർത്തിയാണ് അരങ്ങേറിയത്.
നേത്രദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, നേത്രദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കുക, മരണാനന്തര നേത്രദാനത്തിന് കൂടുതൽ ആളുകളെ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ് ബോധവൽക്കരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

ഐ ബാങ്ക് അസോസിയേഷൻ കേരള ജനറൽ സെക്രട്ടറിയും അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടറുമായ ഫാ. വർഗീസ് പൊന്തമ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നേത്രദാനത്തിന്റെ അവബോധം മറ്റുള്ളവരിലേക്ക് പങ്കുവയ്ക്കുന്ന മഹത്തായ സന്ദേശം ഉണർത്തിയാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ലുലു ഗ്രൂപ്പിലെ ഡയറക്ടർ കൂടിയായ വി.പീതാംബരൻ ചടങ്ങിൽ തന്റെ നേതൃചികിത്സയെ കുറിച്ചും നേതൃദാനം സമൂഹത്തിൽ എങ്ങനെ വെളിച്ചം പകരുമെന്നതിനെ കുറിച്ചും വിശദീകരിച്ചു. തുടർന്ന് നേതൃദാനത്തിന്റേ സന്ദേശം ഉയർത്തി പ്രതീകാത്മകമായി മെഴുകുതിരി കത്തിച്ചു.

ചടങ്ങിൽ ഐ ബാങ്ക് അസോസിയേഷൻ കേരള വൈസ് പ്രസിഡന്റ് ഫ്രാൻസിസ് ആന്റണി, കൺവീനർ, പി.എഫ് ജോയി, കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, മാൾ മാനേജർ റിചേഷ് ചാലുപ്പറമ്പിൽ, സീനിയർ ഓപ്പറേഷൻസ് മാനേജർ ഒ. സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ 56 വർഷങ്ങളിലായി 30000 ത്തിൽ പരം ആളുകൾക്ക് കാഴ്ചയുടെ പുതുവെളിച്ചം പകരാൻ ‘ഐ ബാങ്ക് അസോസിയേഷൻ കേരള വഴി സാധിച്ചിട്ടുണ്ട്. കേരളത്തിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയുടെ നേതൃത്വത്തിലാണ്. ചടങ്ങിൽ തത്സമയ നേത്രദാന സമ്മതപത്ര സമർപ്പണവും നടന്നു.
പടം അടിക്കുറിപ്പ്:
പടം-1
ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന ‘ഐ ബാങ്ക് അസോസിയേഷൻ കേരള’യുടെ നേതൃത്വത്തിൽ ലുലു മാളിൽ സംഘടിപ്പിച്ച ഫ്ളാഷ് മോബ്
പടം-2
ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന ‘ഐ ബാങ്ക് അസോസിയേഷൻ കേരള’യുടെ നേതൃത്വത്തിൽ ലുലു മാളിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ മെഴുക് തിരി കത്തിച്ച് പ്രകാശമെന്ന സന്ദേശം പകർന്നപ്പോൾ.