സ്വദേശി ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകണം; വിദേശയാത്രകളും വിദേശവിവാഹങ്ങളും ഒഴിവാക്കണമെന്ന് മോദി

സ്വദേശി ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകണം; വിദേശയാത്രകളും വിദേശവിവാഹങ്ങളും ഒഴിവാക്കണമെന്ന് മോദി

ന്യൂഡൽഹി: സ്വാശ്രയത്വം ശക്തിപ്പെടുത്തുന്നതിനും സ്വദേശി ഉൽപ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യക്കാർ കൂടുതൽ പ്രാധാന്യം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശയാത്രകൾ, വിദേശത്ത് നടത്തുന്ന വിവാഹങ്ങൾ, അനാവശ്യമായ സ്വർണവാങ്ങൽ എന്നിവ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു.

ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ സന്ദർശനത്തിന്റെ ഭാഗമായി ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കായി ബിഷ്കെക്കിലെത്തിയ മോദി സെൽഫി സ്റ്റൈൽ വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.

7.8 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചതിന് രാജ്യത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ സ്വാശ്രയത്വം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. തദ്ദേശീയമായി നിർമിക്കുന്ന ഉൽപ്പന്നങ്ങളുടെ ഉപയോഗം വർധിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

വിദേശയാത്രകളും വിദേശത്ത് വിവാഹച്ചടങ്ങുകൾ നടത്തുന്നതും ഒഴിവാക്കണമെന്ന പൊതുവായ ആഹ്വാനത്തിനൊപ്പമാണ് അനാവശ്യമായ സ്വർണവാങ്ങൽ കുറയ്ക്കണമെന്ന നിർദേശവും പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്.