ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു

ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു

ഗവർണർ രജേന്ദ്ര ആർലേക്കർ ഉദ്ഘാടനം നിർവ്വഹിച്ചു

തിരുവനന്തപുരം : സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിന്റെ നേതൃത്വത്തിലുള്ള വിപുലമായ ഓണാഘോഷം ഗവർണർ രജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്തു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വ്യവസായ രം​ഗത്തെ പ്രമുഖർ ഓണാഘോഷത്തിൽ പങ്കെ‌ടുത്തു.

ഏവർക്കും ഗവർണർ രജേന്ദ്ര ആർലേക്കർ ഓണാശംസകൾ നേർന്നു. സ്നേഹത്തിന്റേയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും കൂടി പ്രതീകമാണ് ഓണമെന്നും ഏവർക്കും ഓണാശംസകൾ നേരുന്നുവെന്നും ചടങ്ങിൽ പങ്കെടുത്ത ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.

മന്ത്രിമാരായ കെ മുരളീധരൻ, മോൻസ് ജോസഫ്, പി.സി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, ഡപ്യൂട്ടീ സ്പീക്കർ ഷാനിമോൾ ഉസ്മാൻ, മേയർ വി.വി രാജേഷ്, എംപിമാരായ എൻ.കെ പ്രേമചന്ദ്രൻ, ജോൺ ബ്രിട്ടാസ്, കർദിനാൾ ബസേലിയോസ് മാർ ക്ലീമീസ് കാതോലിക്കാബാവാ, സ്വാമി ​ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ വി.പി. സുഹൈബ് മൗലവി, മണക്കാട് ഇമാം പി.എച്ച്. അബ്ദുൾ ​ഗഫാർ മൗലവി, എംഎൽഎമാർ, ഉന്നത ഉ​ദ്യോ​ഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വിപുലമായ ഓണസദ്യ, വൈവിധ്യമാർന്ന കലാപരിപാടികൾ തുടങ്ങിയവും നടന്നു.