പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 62.01

പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 62.01

തിരുവനന്തപുരം: 2026 മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർസെക്കൻഡറി (പ്ലസ് വൺ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഇത്തവണ 62.01 ശതമാനം വിദ്യാർഥികളാണ് വിജയിച്ചത്. 30 ശതമാനത്തിലധികം മാർക്ക് നേടി 2,50,981 പേർ വിജയ പട്ടികയിൽ ഇടം നേടി. കഴിഞ്ഞ വർഷത്തെ വിജയശതമാനം 60.76 ആയിരുന്നു.

ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ദേശീയതലത്തിൽ സർക്കാർ വെബ്‌സൈറ്റുകൾക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തെ തുടർന്ന് പരീക്ഷാഫലം ലഭ്യമാക്കുന്നതിൽ താൽക്കാലിക സാങ്കേതിക തടസ്സം നേരിട്ടു. ഇതുമൂലം സർക്കാർ വെബ്‌സൈറ്റുകളിൽ വിശദമായ ഫലം ലഭ്യമാകാൻ വൈകുമെന്ന് പരീക്ഷാ വിഭാഗം അധികൃതർ അറിയിച്ചിരുന്നു.

പിന്നീട് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചതോടെ പരീക്ഷാഫലം ഓൺലൈനിൽ ലഭ്യമായി. വിദ്യാർഥികൾക്ക് results.hse.kerala.gov.in വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം.