കൊല്ലം: കരുനാഗപ്പള്ളിയിൽ മന്തി കഴിക്കാനെത്തിയ യുവാവ് ഹോട്ടലിൽ ആക്രമണം നടത്തി. തേവലക്കര സ്വദേശി അജ്മലാണ് കഴിഞ്ഞ ദിവസം രാത്രി ഹോട്ടലിലെ ജീവനക്കാരുമായി തർക്കിച്ചതിന് പിന്നാലെ അക്രമം അഴിച്ചുവിട്ടത്.
കരുനാഗപ്പള്ളിയിലെ ‘മന്തി മൻസിൽ’ ഹോട്ടലിലാണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ ജീവനക്കാരുമായി വാക്കുതർക്കമുണ്ടായതിനെ തുടർന്ന് ഇയാൾ ഹോട്ടലിലെ സാധനങ്ങൾ വലിച്ചെറിയുകയും കൗണ്ടർ ഉൾപ്പെടെ അടിച്ചുതകർക്കുകയും ചെയ്തു.
ഹോട്ടൽ ഉടമയുടെ പരാതിയെ തുടർന്ന് കരുനാഗപ്പള്ളി പൊലീസ് സ്ഥലത്തെത്തി അജ്മലിനെ കസ്റ്റഡിയിലെടുത്തു. പൊലീസ് എത്തിയ ശേഷവും ഇയാൾ ആക്രമണ സ്വഭാവം തുടർന്നതായാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.