ഹരിപ്പാട്: മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ അപകീർത്തിപ്പെടുത്തിയ ആർ.എസ്.എസ് പ്രവര്ഡത്തകനെതിരെ കേസ്. ആർഎസ്എസ് പ്രവർത്തകനായ മണ്ണാറശാല സ്വദേശി അനിൽകുമാറിനെതിരെ കേസ് ഹരിപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഒരു വാർത്താ മാധ്യമത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അനിൽകുമാർ നൽകിയ കമന്റാണ് കേസിന് ആധാരമായത്. ക്രിമിനൽ കേസ് പ്രതിയായ കിഷോർ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കൊപ്പം വേദി പങ്കിടുന്ന ചിത്രം സഹിതമായിരുന്നു അനിൽകുമാറിന്റെ ഫെയ്സ്ബുക്ക് കമൻറ്റ്. തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലറെ പിടികൂടാൻ കാണിച്ച അതേ ശുഷ്കാന്തി, ആയുധക്കേസിലെ പ്രതിയായ കിഷോറിനെ പിടികൂടുന്നതിലും പോലീസ് കാണിച്ചാൽ അത് നീതിന്യായ വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്താകുമെന്നായിരുന്നു കമൻറ്റിലെ ഉള്ളടക്കം.
കാര്യങ്ങൾ വിശദീകരിക്കുക എന്നതിനപ്പുറം അധിക്ഷേപകരമായോ മോശമായോ ഉള്ള യാതൊരു പരാമർശങ്ങളും ഈ കമന്റിൽ ഇല്ലെന്നാണ് വിലയിരുത്തൽ. എന്നാൽ, ഈ ഫെയ്സ്ബുക്ക് പ്രതികരണം ആഭ്യന്തര മന്ത്രിയുടെ പ്രശസ്തിക്ക് ഹാനികരമാണെന്നാണ് പോലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.