breaking-news Kerala

പേഴസൺ സ്റ്റാഫിൽ അളിയൻ; മന്ത്രി സണ്ണി ജോസഫിന് വിമർശനം

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധു നിയമനം. മന്ത്രിയുടെ സഹോദരീ ഭർത്താവായ ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായാണ് നിയമിച്ചത്.
കഴിഞ്ഞദിവസം വൈകീട്ടോടെ വൈദ്യുതി മന്ത്രിയുടെ സ്റ്റാഫംഗങ്ങളുടെ വിവരങ്ങൾ പുറത്തുവന്നതോടെയാണ് നിയമനം വെളിച്ചത്തായത്. കണ്ണൂർ ഉളിക്കൽ സ്വദേശിയും ഡി.സി.സി. ജനറൽ സെക്രട്ടറിയുമാണ് ബെന്നി തോമസ്.

ബന്ധുനിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിനെതിരേ യു.ഡി.എഫ്. രൂക്ഷ വിമർശനമുയർത്തിയിരുന്നു. അതേ മുന്നണിയിൽനിന്നുതന്നെ ഇതേ രീതിയിലുള്ള നിയമനങ്ങൾ വന്നത് വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field