breaking-news Kerala

പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവ് ; ഇനി പ്രതിപക്ഷ ക്യാപ്റ്റൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി മുൻമുഖ്യമന്ത്രി പിണറായി വിജയനെത്താൻ സാധ്യത. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സിപിഎം നേതൃയോഗത്തിന് ശേഷമാണ് അന്തിമ തീരുമാനമായിരിക്കുന്നത്. . സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും പിണറായി തന്നെ ക്യാപ്റ്റനാകണമെന്ന ആവശ്യമാണ് മുന്നോട്ടുവന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുറിച്ചുള്ള അന്തിമ ചർച്ചകൾക്ക് ഇന്ന് മറുപടി എത്തിയിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തിന് ശേഷം മാത്രമേ വിഷയത്തില്‍ വ്യക്തത ഉണ്ടാകു.

35 അംഗങ്ങളിലേക്ക് ചുരുങ്ങിയ പ്രതിപക്ഷ നിരയിൽ പരിചയസമ്പന്നത പ്രധാന ഘടകവുമാണ്. പലഘടകങ്ങൾ പരിഗണിച്ചാകും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവുക. കനത്ത തോൽവിയുടെ കാരണം എണ്ണിപ്പറഞ്ഞ് കടുത്ത വിമർശനമാണ് സിപിഎം നേതൃയോഗങ്ങളിൽ നടന്നത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video