breaking-news Kerala

തുറവൂർ താലൂക്ക് ആശുപത്രിയിൽ വൻ തീപിടിത്തം

ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിൽ വൻ തീപിടിത്തം. ഇന്ന് രാവിലെ 10.15നായിരുന്നു അപകടം. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് മുകൾ ഭാഗത്തുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയിൽ നിന്നുമാണ് തീ പടർന്നതെന്നാണ് വിവരം. അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടങ്ങി.

തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രദേശത്ത് വലിയരീതിയിൽ പുക ഉയരുന്നുണ്ട്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടയുടൻ ഡയാലിസിസ് യൂണിറ്റിലുണ്ടായിരുന്ന രോഗികളെ സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field