ന്യുഡൽഹി: 4 യാത്രികർ അടങ്ങുന്ന ഓറിയൺ പേടകം ഇന്ത്യൻ സമയം പുലർച്ചെ 5.37നാണ് യുഎസിലെ കലിഫോർണിയയ്ക്കു സമീപം പസിഫിക് സമുദ്രത്തിലിറങ്ങിയത്. അപ്പോളോ ദൗത്യങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് നടത്തിയ ഏറ്റവും വലിയ കുതിപ്പിന്റെ ശുഭസമാപ്തിയാണിത്. യുഎസിൽനിന്നുള്ള റീഡ് വൈസ്മാൻ, വിക്‌ടർ ഗ്ലോവർ, ക്രിസ്റ്റീന കുക്ക്, കാനഡക്കാരൻ ജെറമി ഹാൻസൻ എന്നിവരാണു തിരികെയെത്തിയത്.
അരനൂറ്റാണ്ടിനിപ്പുറം മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ദൗത്യമെന്ന പെരുമനേടിയാണ് ആർട്ടിമിസ് 2 ഭൂമിയിലിറങ്ങിയത് . യുഎസ് നാവിക സേനയും റസ്ക്യൂ ടീമും പേടകത്തിനടുത്തെത്തി. യുഎസ്എസ് ജോൺ പി. മർത്ത എന്ന റെസ്ക്യൂ കപ്പലാണ് പേടകം വീണ്ടെടുക്കാനെത്തിയത്. യാത്രികരെ പേടകത്തിൽനിന്ന് കപ്പിലേക്കു മാറ്റാനുള്ള ശ്രമങ്ങൾ തുടരുന്നു.

Leave feedback about this