തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശകരമായ ക്ലൈമാക്‌സിലേക്ക് കടക്കുമ്പോള്‍, വോട്ടര്‍മാരെ കയ്യിലെടുക്കാന്‍ ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖര്‍ ഇന്ന് കേരളത്തില്‍ പ്രചരണത്തിന് എത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് വിവിധ ജില്ലകളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിനായി എത്തും. പ്രധാനമന്ത്രി തിരുവനന്തപുരത്തും തിരുവല്ലയിലും എത്തുമ്പോള്‍ രാഹുല്‍ഗാന്ധി ആലപ്പുഴയിലാണ് എത്തുന്നത്. മുഖ്യമന്ത്രി ധര്‍മ്മടത്തും എത്തിച്ചേരും.
മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് വോട്ടുചോദിക്കാനായി എത്തും. ആദ്യമെത്തി റോഡ്‌ഷോ നടത്തിയ ശേഷം സംസ്ഥാനത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി ഇന്നലെ കണ്ണൂരിലേക്ക് മടങ്ങിയെത്തിയിരുന്നു. പയ്യന്നൂരും തളിപ്പറമ്പിലുമെല്ലാം പ്രചരണം നടത്തിയ ശേഷം ഇന്ന് ധര്‍മ്മടത്തെ 12 ഇടങ്ങളിലാണ് പ്രചണയോഗത്തിന് എത്തുന്നത്. ഇത്തവണ കോണ്‍ഗ്രസിന്റെ അബ്ദുള്‍ റഷീദാണ് മുഖ്യമന്ത്രിക്ക് എതിരേ ധര്‍മ്മടത്ത് മത്സരിക്കുന്നത്. കൊട്ടിക്കലാശം വരെ മുഖ്യമന്ത്രി ധര്‍മ്മടത്ത് തുടരുമെന്നാണ് വിവരം.

Leave feedback about this