breaking-news Politics

‘നാടുനീളെ വ്യഭിചരിച്ചിട്ട് ന്യായീകരിക്കുന്നു, അവന്റേത് കുടുംബ പ്രശ്നമാണോ?: ​ഗണേഷിന്റേത് കുടുംബപ്രശ്നമെന്ന് മുഖ്യമന്ത്രി

കട്ടപ്പന: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഭാര്യ പൊലീസിലും സർക്കാറിലും നൽകിയ പരാതിയിൽ ഇടപടാതിരുന്നത് അതൊരു കുടുംബപ്രശ്നം ആയതിനാലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഗണേഷ് കുമാറിന്റേത് കുടുംബമാണ്. കുടുംബത്തിൽ ചില പ്രശ്നങ്ങളുണ്ടാകും. ആ പ്രശ്നത്തിന്റെ ഭാഗമായി കാര്യങ്ങൾ എടുത്തുചാടി ചെയ്യേണ്ടതല്ല. അവർ അവരുടേതായ രീതിയിൽ ആ പ്രശ്നം പരിഹരിച്ചിരിക്കുന്നു. പിന്നെയെന്തിനാ ഞങ്ങൾ ഇടപെടുന്നത്? ഇട​പെടേണ്ട കാര്യം വന്നിട്ടില്ല’ -പിണറായി പറഞ്ഞു.രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാൻ പ്രതിപക്ഷ നേതാവും സംഘവും ശ്രമിക്കുന്നുണ്ടെന്ന് കട്ടപ്പനയിൽ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.

എന്നാൽ, താനും തന്റെ പാർട്ടിയും അന്നും ഇന്നും അവളോടൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ, ഗണേഷ് കുമാറിന്റെ വിഷയത്തിൽ എന്താണ് നിലപാട് എടുത്തതെന്ന് മാധ്യപ്രവർത്തകർ ചോദിച്ചു. ഇതിന് പിണറായിയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘ഞാൻ പറഞ്ഞ അവൻ എന്ന കൂട്ടത്തിൽ ഉള്ളയാളു​ടെ ഭാര്യയായിരുന്നോ ഇത്?

അവന്റെ ഭാര്യ ഇത്തരമൊരു പരാതിയുമായി രംഗത്തുവന്നിട്ടുണ്ടോ? എന്തെങ്കിലും കുടുംബ പ്രശ്നമായിരു​ന്നോ? നാടുമുഴുവൻ വ്യഭിചരിക്കാൻ നടന്നിട്ട്, സ്ത്രീകളെ ഇത്തരത്തിൽ ദുർബോധനപ്പെടുത്തി ബലാത്സംഗം ചെയ്ത് അവനെ ന്യായീകരിക്കാൻ നിൽക്കുകയല്ലേ പ്രതിപക്ഷ നേതാവും സംഘവും ചെയ്തത്? സാംസ്കാരിക കേരളത്തിന് അപമാനമാണത്. അതിന്റെ ഭാഗമാണ് ഇത്തരമൊരു ചോദ്യവും. ഗണേഷ് കുമാറിന്റേത് കുടുംബമാണെന്നും അദ്ദേഹം പ്രതികരിച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video