breaking-news Kerala

ഡോ. വന്ദനാദാസ് കൊലപാതക കേസ് : പ്രതി സന്ദീപിന് ജീവപര്യന്തം തടവ് ഒരുലക്ഷം രൂപ പിഴ

കൊല്ലം: ഡോ. വന്ദനാദാസ് കൊലപാതകകേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം തടവുശിക്ഷ. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒരുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2023 മെയ്മാസം 10 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടത്തിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ യാതൊരു പ്രകോപനം ഇല്ലാതിരുന്നിട്ടും കത്രികയ്ക്ക് ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞദിവസം വാദം പൂര്‍ത്തിയായ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

കൊല്ലം അഡിഷണല്‍ സെഷന്‍സ് ജഡ്ജി പി. വിനോദാണ് പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്. ആറുമാസം നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് ശിക്ഷ വരുന്നത്. സംഭവം നടന്ന് രണ്ടര വര്‍ഷത്തിന് ശേഷമാണ് നിര്‍ണ്ണായകമായ വിധി വന്നിരിക്കുന്നത്. അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കേസായി പരിഗണിക്കണമെന്നും പരമാവധിശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു വന്ദനയെ കൊലപ്പെടുത്തിയത്. മദ്യപിച്ച് വീട്ടില്‍ ബഹളം വെച്ച കുടുവട്ടൂര്‍ സ്വദേശി സന്ദീപിനെ കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുമ്പോഴായിരുന്നു വന്ദന സന്ദീപില്‍ നിന്നുള്ള കുത്തേറ്റ് മരിച്ചത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video