breaking-news Kerala

പ്രസാദിനെതിരെ ചേര്‍ത്തലയില്‍ പോയി പ്രസംഗിക്കും; പിണറായി വീണ്ടും മുഖ്യമന്ത്രിയായാല്‍ സന്തോഷം,മൂന്നാംമൂഴം സഫലമാകില്ല: ജി സുധാകരന്‍

ആലപ്പുഴ |  മന്ത്രി പി പ്രസാദിനെതിരെ ചേര്‍ത്തലയില്‍ പോയി പ്രസംഗിക്കുമെന്നു മുന്‍മന്ത്രി ജി സുധാകരന്‍. തനിക്കെതിരെ പ്രസാദ് അനാവശ്യ പ്രസ്താവന നടത്തുകയാണ്. പ്രസാദിനെ ചേര്‍ത്തലയില്‍ തോല്‍പ്പിക്കണമെന്ന് പറയാന്‍ തനിക്ക് അവകാശമുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ഒന്നിനുമില്ലാതെ അനങ്ങാതെ ഇരുന്നയാളാണ് ഞാന്‍. എന്നാല്‍ അയാള്‍ ചോദിച്ചുവാങ്ങുകയാണ്. കഴിഞ്ഞതവണ ആറായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രസാദിന് കിട്ടിയത്. ഈ തിരഞ്ഞെടുപ്പില്‍ അയാളുടെ രാഷ്ട്രീയ വിജയം തുലാസിലാണ്. രാഷ്ട്രീയ ക്രിമിനലുകളെ സുഖിപ്പിക്കാന്‍, അയാളുടെ ശത്രുവല്ലാത്ത എനിക്കെതിരെ ഒരാവശ്യവുമില്ലാതെ പ്രസ്താവന നടത്തിയെന്നും സുധാകരന്‍ പറഞ്ഞു.

പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രി ആയാല്‍ സന്തോഷമുണ്ട്, മൂന്നാമൂഴം സഫലമാകില്ലെന്നാണ് പറഞ്ഞത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ജനം വോട്ട് ചെയ്യില്ലെന്നും സുധാകരന്‍ പറഞ്ഞു.വലിയൊരു മാറ്റത്തിന് വേണ്ടിയുള്ള രാഷ്ട്രീയ സാഹചര്യം നിലവിലുണ്ട്. യു ഡി എഫ് ആ രീതിയിലുള്ള പ്രചാരണമാണ് നടത്തുന്നത്.

തനിക്കു പാര്‍ലമെന്ററി വ്യാമോഹമാണെന്നാണ് ആരോപണം. പ്രസ്ഥാനത്തിന് വേണ്ടി വാദിക്കാനാണ് പാര്‍ട്ടി സഭകളിലേക്ക് ആളുകളെ അയയ്ക്കുന്നതെന്നും പണ്ട് അയച്ചിരുന്നതു കൊള്ളാവുന്നവരെയായിരുന്നെന്നും സുധാകരന്‍ പറഞ്ഞു. എ.എം. ആരിഫിന് പാര്‍ലമെന്ററി വ്യാമോഹം ഇല്ലേ. സജി ചെറിയാന്‍ മൂന്നാമത്തെ തവണയാണ് മത്സരിക്കുന്നത്. വാസവനും മൂന്നാം തവണയാണ് മത്സരിക്കുന്നത്. എകെജി മരണം വരെ എംപിയായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video